Friday, December 12, 2008

അമ്പലപ്പുഴയിലെ ആത്മഹത്യകൾ


ഞാൻ ഓർകുട്ടിൽ വന്നപ്പോൾ എന്റെ ഒരു അടുത്ത ആൺസുഹ്രുത്ത് എനിക്ക് തന്ന ഒരു ഉപദേശം :ഒരു കാരണവശാലും സ്വന്തം ഫൊട്ടോ ഓർക്കുട്ടിൽ കൊടുക്കരുത്।
ആ പറഞ്ഞത് അനുസരിക്കാത്തതിനു അവൻ എന്നോട് പിണങ്ങുകയും ചെയ്തിരുന്നു।എന്തായാലും ഇതു വരെ ആരും എന്റെ ഫോട്ടോ എടുത്ത് ദുരുപയോഗം ചെയ്തതായി അറിഞിട്ടില്ല। എന്നുവെച്ച് നാളെ അങ്ങനെ സംഭവിക്കാനുള്ള സാധ്യത തള്ളികളയാനും പറ്റില്ല।
പെൺസൌഹ്രദങ്ങളെ ലൈഗികാവശ്യത്തിനുപയൊഗിക്കുകയും അതു മൊബൈൽ ഫോണിൽ റെകോർഡ് ചെയ്തു പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ എന്തു ചെയ്യാൻ കഴിയും ?
മാ‍ന്യവും ഗൌരവവും ഉള്ള ബന്ധം സെക്സിന്റെ പടികടക്കാ‍ൻ മിക്കവാറും തയ്യാറാവില്ല।
ബസ്സിലും കാന്റീനിലും ലാബിലും മറ്റും മുട്ടിയുരുമ്മാനും തൊട്ടുനോക്കാനും വരുന്നവരെ ഒരൊറ്റ നോട്ടം കൊണ്ടുതന്നെ പിന്തിരിപ്പിക്കാൻ കഴിയും ।
ആൺകുട്ടികളുമായി വല്ലാതെ അകലം പാലിക്കുകയും ഞാൻ നല്ലവളാണെന്ന് ബോധ്യപെടുത്താനെന്നോണം പെരുമാറുകയും ചെയ്യുന്നതു പക്വതയില്ലായ്മയോ അല്ലെങ്കിൽ തട്ടിപ്പോ ആണ് ।പലപ്പോഴും ചതിയിൽ പെടുന്നതും ഇത്തരക്കാർ തന്നെ।
എങ്കിൽ പിന്നെ ആദ്യം തന്നെ മൊബൈൽ വാങ്ങി സ്വിച്ച് ഓഫ് ചെയ്ത് വെക്കുക।(സെക്സ് ,എന്റെ കൂടി ആവശ്യമാണെങ്കിൽ )
ഇതിനെല്ലാം അപ്പുറം ബ്ലാക് മെയിൽ ചെയ്യുകയാണെങ്കിൽ എനിക്ക് ഇഷ്ടമില്ലാത്തവർക്കു ഞാൻ തയ്യാറായി നിന്നു കൊടുത്താൽ പ്രശ്നം പരിഹരിക്കുമൊ ? എന്നാലും അവർക്കു അതു പ്രചരിപ്പിച്ച് കൂടെ ? അല്ലെങ്കിൽ അതിനു മുന്നെ തന്നെ അവ പ്രചരിപ്പിക്കപെട്ടിരിക്കാമല്ലൊ! എങ്കിൽ പിന്നെ അന്തസ്സോടെ പോടാ ചെക്കാ എന്നു പറയുന്നതല്ലെ ബുദ്ധി ।
അമ്പലപ്പുഴയിലെ കൂട്ടുകാരികളുടെ ആത്മഹത്യക്ക് കാരണമായതു മൊബൈൽ ക്യാമറ ആണെങ്കിൽ അത് നിരോധിച്ചാൽ എല്ലാ പ്രശ്നവും പരിഹരിക്കപെടുമോ?
ഇന്റർ നെറ്റും മൊബൈൽ ഫോണും മാത്രമാണോ പ്രശ്നം അല്ലാതെയും പ്രശ്നങ്ങൾ ഉണ്ടല്ലോ?????????/
ഞാൻ എനിക്കു തോന്നിയ ചില ആശങ്കകൾ എഴുതിയെന്നു മാത്രം। ദയവായി അഭിപ്രായം പറയുക.

9 comments:

"SENDERO DE VIDA" CATAZAJÁ said...

Hola, mis mejores deseos para tí...God bless you.

Sinochan said...

മൊബൈലും ഇന്റെര്‍നെറ്റും നിരോധിക്കുന്നതോന്നും ഒന്നിനും പരിഹാരമാവില്ല. അതൊക്കെ മുന്നോട്ടുള്ള നമ്മുടെ യാത്രയേ കുറച്ചു പുറകോട്ടാക്കുകയേ ഉള്ളൂ. സ്കൂളില്‍ ഇല്ലെങ്കില്‍ അവര്‍ പുറത്ത് ഉപയോഗിക്കും. നമ്മുടെ ചിന്തകള്‍ ഒക്കെ കുറച്ചു മാറേണ്ട സമയം ആയി എന്നു തോന്നുന്നു.

ഷാനവാസ്‌ ഇലിപ്പക്കുളം said...

ചെരുപ്പ്‌ ചെരുതാണെങ്കില്‍ കാല്‍ അല്‍പം മുറിച്ചുകളയുകയല്ല പരിഹാരം. :)

Shaf said...

നമ്മുടെ സഹോദരിമാര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല..സമാനമാമായ ആതമഹത്യ/ലൈഗിക ചൂഷണങ്ങള്‍ വര്‍ദ്ദിച്ച് വരുന്നു..ഈയിടെയാണ് ഇതെല്ലാം വര്‍ദ്ദിച്ചത് എന്ന് പറയാനാകില്ല,,വിവരസങ്കേതിക വിദ്യ വര്‍ദ്ദിച്ചത്കൊണ്ട് ഈയിടെയാണ് എല്ലാം ലൈവായി/ഹോട്ടായി കാണുന്നത് എന്ന് അനുമാനിക്കാം..നല്ല സൌഹൃദങ്ങള്‍ കുറഞ്ഞുവരുന്നു അല്ലെങ്കില്‍ സുഹൃദ്ബന്‍‌ധങ്ങള്‍ ഒരു നിമിഷം കഴിഞ്ഞാല്‍ തിരിഞ്ഞുകിടക്കുന്ന സെക്സിനുവേണ്ടിമാത്രമാകുന്നു...
ദുരുപയോഗം ചെയ്യാന്‍ സാധ്യത്യുള്ള സ്ഥലങ്ങളില്‍ ഫോട്ടോയും വ്യക്തിപരവുമായ വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ ശ്രദ്‌ധിക്കുക..

“മാ‍ന്യവും ഗൌരവവും ഉള്ള ബന്ധം സെക്സിന്റെ പടികടക്കാ‍ൻ മിക്കവാറും തയ്യാറാവില്ല।“
നല്ല ചിന്ത വളരെ ശരിയും..

“പോടാ ചെക്കാ എന്നുപറയാനുള്ള ആര്‍ജവം അതു തന്നെയാണ് വേണ്ടത്..“

--
മുന്‍പ് എഴുതിയ സമാന ആശങ്കകള്‍ ഇവിടെ
http://passionateburning.blogspot.com/2008/07/blog-post_14.html
പിന്നെ ഇവിടെ :)
http://passionateburning2.blogspot.com/2008/01/girls-special.html

Anonymous said...

നിരോധനം എല്ലാറ്റിനും പരിഹാരമാകും എന്നെനിക്ക് തോന്നുന്നില്ല. പക്ഷേ +2 തലം വരെയെങ്കിലും സ്കൂളുകളില്‍ ക്യാമറ/MP3/Bluetooth സൌകര്യങ്ങള്‍ ഉള്ള മൊബൈല്‍ ഫോണുകള്‍ നിരോധിക്കേണ്ടതാണ്. കടലാസിലെ നിരോധനം പോര, അത് വളരെ ഗൌരവമായി നടപ്പാക്കുകയും വേണം.

അതിലുമുപരിയായി ബന്ധങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകണം (since they are the ones who gets affected in the end).
മക്കളുടെ സുഹൃദ് വലയത്തെ പറ്റി രക്ഷിതാക്കള്‍ കുറച്ചൊക്കെ അറിഞ്ഞിരിക്കണം.

പോടാ ചെക്കാ എന്ന് പറയാനുള്ള ആര്‍ജ്ജവം നമ്മുടെ നാട്ടിലെ അധികം കുട്ടികള്‍ക്കുണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല.

saju john said...

ഈ അന്നക്കുട്ടിയെ ഞാന്‍ അഭിനന്ദിക്കുന്നു.....

കിഷോർ‍:Kishor said...

ഫോട്ടോ ദുരുപയോഗപ്പെടുത്തി ബ്ലാക്ൿമെയിൽ ചെയ്യുന്നത് കുറ്റകൃത്യമാണ്.,, പോലീസിൽ പരാതിപ്പെടണം.

പിന്നെ അനാവശ്യമായി ഇടിച്ചു കേറിവരുന്ന പുരുഷന്മാരോട് പോടാ ചെക്കാ... എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല. ഒന്നും പറയാതിരിക്കൂമ്പോഴാണ് അവർ കൂടുതൽ അടുക്കാൻ ശ്രമിക്കുക എന്ന് തോന്നുന്നു.

Sriletha Pillai said...

ബുദ്ധിമതിയയ പെൺകുട്ടീ,എല്ലവരും നിന്നെപ്പൊലെ ചിന്തിച്ചെങ്കിൽ.....

anna mariya said...

എന്റെ അഭിപ്രായങ്ങളെ ഗൌരവമായി എടുത്തതിനു നന്ദി .അതോടൊപ്പം ഇത്തരം കാര്യങ്ങളില്‍ പോലീസും മാധ്യമങ്ങളും സ്വീകരിക്കുന്ന നിലപാടും കൂടി വിമര്സിക്കപെടനമെന്നാണ് എന്റെ അഭിപ്രായം .പലപ്പോഴും ഇരയാക്കപെടുന്നവരോട് ഒരു ദയയും ഇല്ലാതെ യാണ് ഇവര്‍ പെരുമാറുന്നത് .കല്‍പ്പിത കഥകള്‍ മെനയുന്നതിലും തലമുറകളിലേക്ക് നീളുന്ന അന്വേഷണ ങ്ങളിലെക്കും ... അങ്ങനെ വായനക്കാരെ രസിപ്പിക്കുന്ന ഫീച്ചരുകളിലെക്കും പോകുമ്പൊള്‍ ഇതൊക്കെ അവരുടെ കുടുംബാങ്ങങ്ങളും വയിക്കപെടുന്നുവേന്നതും , നമ്മളെ നമ്മുടെ അച്ഛനമ്മമാര്‍ എങ്ങനെയാണോ ലാളിച്ചും ഒമാനിച്ചും വളര്‍ത്തിയത്‌ അതുപോലെ തന്നെ ലാളനയും സ്നേഹവുമൊക്കെ കൊടുത്തുകൊണ്ട് തന്നെയാണ് അവരുടെ മക്കളെ അവരും വളര്തിയിരിക്കുക.ആരും വഴിതെറ്റി പോകണമെന്നു കരുതിയയിരിക്കില്ല. ഒരു ദിവസം കൊണ്ട് എല്ലാം മാറിമറിയുന്നു. ദുരന്തങ്ങളെ ആഘോഷമാക്കുന്നവരോട് ,തുടര്കഥകള്‍ വായിച്ചു ഹരം കൊള്ളുന്നവരോട് നാളെ ഒരു പക്ഷെ നമ്മുടെ മക്കള്‍ക്കും ഇങ്ങനെ സഭവിക്കമല്ലോ??