Friday, December 12, 2008

അമ്പലപ്പുഴയിലെ ആത്മഹത്യകൾ


ഞാൻ ഓർകുട്ടിൽ വന്നപ്പോൾ എന്റെ ഒരു അടുത്ത ആൺസുഹ്രുത്ത് എനിക്ക് തന്ന ഒരു ഉപദേശം :ഒരു കാരണവശാലും സ്വന്തം ഫൊട്ടോ ഓർക്കുട്ടിൽ കൊടുക്കരുത്।
ആ പറഞ്ഞത് അനുസരിക്കാത്തതിനു അവൻ എന്നോട് പിണങ്ങുകയും ചെയ്തിരുന്നു।എന്തായാലും ഇതു വരെ ആരും എന്റെ ഫോട്ടോ എടുത്ത് ദുരുപയോഗം ചെയ്തതായി അറിഞിട്ടില്ല। എന്നുവെച്ച് നാളെ അങ്ങനെ സംഭവിക്കാനുള്ള സാധ്യത തള്ളികളയാനും പറ്റില്ല।
പെൺസൌഹ്രദങ്ങളെ ലൈഗികാവശ്യത്തിനുപയൊഗിക്കുകയും അതു മൊബൈൽ ഫോണിൽ റെകോർഡ് ചെയ്തു പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ എന്തു ചെയ്യാൻ കഴിയും ?
മാ‍ന്യവും ഗൌരവവും ഉള്ള ബന്ധം സെക്സിന്റെ പടികടക്കാ‍ൻ മിക്കവാറും തയ്യാറാവില്ല।
ബസ്സിലും കാന്റീനിലും ലാബിലും മറ്റും മുട്ടിയുരുമ്മാനും തൊട്ടുനോക്കാനും വരുന്നവരെ ഒരൊറ്റ നോട്ടം കൊണ്ടുതന്നെ പിന്തിരിപ്പിക്കാൻ കഴിയും ।
ആൺകുട്ടികളുമായി വല്ലാതെ അകലം പാലിക്കുകയും ഞാൻ നല്ലവളാണെന്ന് ബോധ്യപെടുത്താനെന്നോണം പെരുമാറുകയും ചെയ്യുന്നതു പക്വതയില്ലായ്മയോ അല്ലെങ്കിൽ തട്ടിപ്പോ ആണ് ।പലപ്പോഴും ചതിയിൽ പെടുന്നതും ഇത്തരക്കാർ തന്നെ।
എങ്കിൽ പിന്നെ ആദ്യം തന്നെ മൊബൈൽ വാങ്ങി സ്വിച്ച് ഓഫ് ചെയ്ത് വെക്കുക।(സെക്സ് ,എന്റെ കൂടി ആവശ്യമാണെങ്കിൽ )
ഇതിനെല്ലാം അപ്പുറം ബ്ലാക് മെയിൽ ചെയ്യുകയാണെങ്കിൽ എനിക്ക് ഇഷ്ടമില്ലാത്തവർക്കു ഞാൻ തയ്യാറായി നിന്നു കൊടുത്താൽ പ്രശ്നം പരിഹരിക്കുമൊ ? എന്നാലും അവർക്കു അതു പ്രചരിപ്പിച്ച് കൂടെ ? അല്ലെങ്കിൽ അതിനു മുന്നെ തന്നെ അവ പ്രചരിപ്പിക്കപെട്ടിരിക്കാമല്ലൊ! എങ്കിൽ പിന്നെ അന്തസ്സോടെ പോടാ ചെക്കാ എന്നു പറയുന്നതല്ലെ ബുദ്ധി ।
അമ്പലപ്പുഴയിലെ കൂട്ടുകാരികളുടെ ആത്മഹത്യക്ക് കാരണമായതു മൊബൈൽ ക്യാമറ ആണെങ്കിൽ അത് നിരോധിച്ചാൽ എല്ലാ പ്രശ്നവും പരിഹരിക്കപെടുമോ?
ഇന്റർ നെറ്റും മൊബൈൽ ഫോണും മാത്രമാണോ പ്രശ്നം അല്ലാതെയും പ്രശ്നങ്ങൾ ഉണ്ടല്ലോ?????????/
ഞാൻ എനിക്കു തോന്നിയ ചില ആശങ്കകൾ എഴുതിയെന്നു മാത്രം। ദയവായി അഭിപ്രായം പറയുക.