Sunday, August 17, 2008

വിപ്ലവ വായാടിത്തം (പിണറായി വക )


കേരളത്തിലെ വിപ്ലവ വായാടികള്‍ക്ക് ഈ ഭു‌മിയെ കുറിച്ചു ഒരു ചുക്കും അറിയില്ല .

ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പാര്ട്ടി മാര്‍ക്സിസ്ടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടന്നു കഴിഞ്ഞ ഭൂപരിഷ്കരണത്തെ തുടര്‍ന്ന് പലര്ക്കും പത്ത് സെന്റും അഞ്ചു സെന്റും ഭൂമി ലഭിച്ചിട്ടുണ്ട്

ഹാരിസന്‍, ടാറ്റ, ബിര്‍ള, ഗോയന്ക തുടങ്ങിയ ഭൂരഹിത കര്ഷക തൊഴിലാളികളൊക്കെ അങ്ങനെയാണ് ഒരു പിടി മണ്ണിന്റെ അവകാസികലായത് ഇന്നിപ്പോള്‍ അവരുടെ പുതിയ തലമുറ മണ്ണില്‍ പണിയെടുക്കുന്നില്ല എന്ന് കരുതി ആ ഭൂമിയൊക്കെ പിടിച്ചെടുത്തു കര്ഷക തൊഴിലാളികള്‍ക്ക്‌ കൊടുക്കണം എന്ന് പറയുന്നതു ,കേരളത്തില്‍ അരാജകത്വം സൃഷ്ടിച്ച് ഇടതു ജനാധിപത്യ മുന്നണിയെ തകര്‍ക്കുന്നതിനു വേണ്ടി 85

വയസു കഴിഞ്ഞ ചില വിപ്ലവ വായാടികള്‍ പറയുന്നതു നിങ്ങള്‍ മുഖവിലക്കെടുക്കണ്ട ഇത്തരക്കാരെ എന്ത് ചെയ്യണമെന്നു ഈ പാര്‍ടി തീരുമാനിച്ചിട്ടുന്ദു . കര്ഷക തൊഴിലാളിയുടെ മക്കള്‍ അങ്ങനെ തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്ന ചില വികസന വിരോധികലാണ് അവര്ക്കു ഭൂമി നല്‍കണമെന്ന് പറയുന്നതു .അങ്ങനെ അവരെ തലമുറ തലമുറകളായി ഭൂമിയില്‍ തന്നെ അടിമകലാക്കാനുള്ള ഗുധ പദ്ധതിയെ ചെറുത്‌ തോല്പ്പികണം ..

കര്ഷക തൊഴിലാളി കളുടെ മകള്‍ക്ക് സ്വകാരി സ്ഥാപനങ്ങളില്‍ നിയമനം കൊടുക്കണം എന്ന് ഞങ്ങള്‍ ആവസ്യപെട്ടിട്ടുണ്ട്.

Monday, August 11, 2008

നാളെ കേരള ഹര്‍ത്താല്‍


ഹര്‍ത്താല്‍ ....
കേരളത്തെ രക്ഷിക്കാന്‍ ആര്‍ക്കു കഴിയും
മണിപൂരിനെ നോക്ക് അവിടെ ഹര്താലുണ്ടോ
ചെരുപ്പകാരെ കാണാതാവുന്നത് ..........................
ഹര്‍ത്താല്‍ മൂലമാണോ
ബാംഗ്ലൂരിലോ ?
യുവതികള്‍ ബലാല്‍സംഘം ചെയ്യപെടുന്നത് ?
കൊല്ലപെടുന്നത്?
എന്നിട്ടും അവിടെ ഹര്‍ത്താല്‍ നടക്കുന്നില്ലല്ലോ ?
ബീഹാരില്
യുവതിയെ ആസിഡ് ഒഴിച്ച് ..........
.യുവാവിനെ മര്ദ്ദിച്ച് ,......
.ഗ്രാമങ്ങള്‍ കത്തിച്ചു കളഞ്ഞ്‌ ..........
എന്നിട്ടവിടെ ഹര്ത്താലുണ്ടോ ??
ഇവിടെ ഈ കേരളത്തില്‍ മാത്രം
വികസനത്തിന്‌ തടസ്സമായി
വീണ്ടും ഹര്‍ത്താല്‍
ടൂറിസ്റ്റുകള്‍ മടങ്ങി പോകില്ലേ?
വിലപെട്ട വിദേശ നാണയം ???
എന്നാലും എന്റെ പോന്നു വിദേശി ..................
അതൊക്കെ ഞങ്ങള്‍ ....
ഒരബദ്ധം ഏത്‌ പോലിസ്(മന്ത്രിക്കും )പറ്റും
നാളെ മുതല്‍
പാല്‍
പത്രം
ആസ്പത്രി
മരുന്ന്
വിവാഹം
വിരുന്ന്
ടൂറിസം
എന്നിവയെ
ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി നാം പ്രഖ്യാപിക്കുന്നു .

തിരിചറിയല്‍ പരേഡ്




കേരളം എത്ര സുന്ദരം (ഫൈനാന്‍സിയെര്‍സ്)


എത്ര കൊമളം (മുടിയഴകിനു തേച്ചുകുളിക്കാന്‍ അത്യുത്തമം)


സസ്യശ്യാമളം(ജൈവ ക്രിഷിരീതിയില്‍ ഉല്‍പ്പാദിപ്പിചത് )


18 വയസ്സ് ? തികഞ്ഞിട്ടില്ല (പ്രായപൂര്‍ത്തിയായാല്‍ പിന്നെന്ത് സെറ്റപ്പ്)


BPL ?അല്ലേയല്ല. (ഒരു വിലയും നിലയും വേണ്ടെ)


ചുരിദാര്‍ (മിഡിയും ടോപ്പും മതി)


ഐസ്ക്രീം (ഇപ്പൊള്‍ അതൊന്നുമില്ല)


മുന്മന്ത്രി സിനിമാതാരം (മൂന്നു തരം, വാക്ക് വക്കാണു കെട്ടോ)


തിരിച്ചറിയല്‍ പരെഡ് (അതു പൊസ്റ്റ്മൊര്‍ട്ടം കഴിഞിട്ടല്ലേ)