Saturday, November 8, 2008

ശശികലയും ശബരിമലയും

ശശികലയെ നിങ്ങള്‍ അറിയുമോ ?അറിയാതിരിക്കാന്‍ വഴിയില്ല. അവള്‍ എന്‍‌റെ ഏറ്റവും അടുത്ത കൂട്ടുകാരിയണെങ്കില്‍ പോലും. ഇന്നലെ അവള്‍ എന്റെ അഥിതിയായിരുന്നു. ഒരു പക്ഷെ മൂന്നോ നലോ ദിവസം കൂടി അവള്‍ എന്റെ അടുക്കല്‍ തന്നെ ഉണ്ടാകും .മണ്ണുത്തിയില്‍ നിന്നും ബസ്സില്‍ കയരുമ്പോള്‍ ഒരു സൂചന പോലും തന്നിരുന്നില്ല. ബൈപാസ്സ് വഴി പൊകുന്ന ബസ്സില്‍ കയറി മരത്താകര വഴിയില്‍ ഇറങ്ങിയപ്പോഴാണ് ഞാനും തന്റെ വീട്ടിലേക്കു വരുന്നുന്ദെന്നു പറഞതു. തൊട്ടടുത്ത കടയില്‍ കയറി കോയിന്‍ ബൊക്സില്‍ നിന്നും വീട്ടിലേക്ക് വിളിചു പറഞു. അവള്‍ക്കു ഒരു പാഡ് വാങങണം .
വീട്ടിലെത്തിയപ്പോഴാണ് ഞാന്‍ ചൊദിച്ചത് എന്താ പതിവില്ലാതെ ?വല്ല കുഴപ്പവും.?
എയ് ഒന്നുമില്ല. ഞാന്‍ പുറത്തായിരിക്കുകയാണെടി.
വീട്ടില്‍ നിന്നു പുറത്താക്കിയോ ?
അങ്ങനെയും പറ്യാം .എന്‍‌റെ അനിയന്‍ മാലയിട്ടിരിക്കുകയാണ്. അതു കൊണ്ട് പിരീഡായ പെണ്ണുങ്ങള്‍ വീട്ടില്‍ നില്‍ക്കാന്‍ പാടില്ല.
അമ്മക്ക് പുറത്തായ ദിവസങ്ങളില്‍ മാമന്രെ വീട്ടില്‍ പോയി നിക്കും. അതു തൊട്ടടുത്താണ് എന്നാലും എനിക്കതിഷ്ടമല്ല. മാമന്രെ മോന്‍ താപ്പ് കിട്ടിയാല്‍ ഉപദ്രവിക്കും. അത്കൊണ്ട് ഞാന്‍ അവിടെ നില്‍ക്കാറില്ല.

അനിയന്‍ മാല ഊരാന്‍ മലക്കു പോയി വരണം. മിക്കവാറും അതിനു മുന്‍പ് ഒരിക്കല്‍ കൂടി ശശികല എന്റെ വീട്ടില്‍ വരും.
പെണ്ണിന്രെ ആര്‍ത്തവകാലം അശുദ്ധമാണെന്ന് വിധിക്കുന്ന ഈ കാടന്‍ നീതിയില്‍ നിന്ന് ഒരു മാറ്റമുണ്ടാകുമോ ?
ആര്‍ത്തവകാലത്ത് ലൈംഗിക ബന്ധം അസാധ്യമായതിനാല്‍ മറ്റൊരു വിവാഹം സാധുവാണെന്നു കന്തപുരം മുസ്ല്യാരും പറഞ്ഞിട്ടുണ്ടത്രെ. ഇതെന്താ റിസര്‍വ്ഡ് കോച്ചോ ?രണ്ട് ഭാര്യമാര്‍ക്കും ഒരേ സമയത്താണ് പിരീഡ് തുടങ്ങുന്നതെങ്കില്‍ (അങ്ങനെയും വരാമല്ലോ) മൂന്നാമതും .പിന്നെ നാലാമതും...
അറിയും നിങ്ങളറിയും . ശശികലയെ നിങ്ങള്‍ അറിയും.

11 comments:

ഉപാസന || Upasana said...

ഓരോ ആചാരങ്ങളല്ലേ പെങ്ങളേ..?
ക്ഷമീര്.
:-)
ഉപാസന

Vadakkoot said...

അതൊരു വെറും ആചാരമല്ലല്ലോ, ഒരു ദുരാചാരമല്ലേ?

Anonymous said...

ആ കൊച്ചു് എന്തു ദുരാചാരത്തിന്റെ പേരിലാണെങ്കിലും 3-4 ദിവസം വിശ്രമിക്കട്ട്ന്നേ. കാര്‍ന്നോന്മാര്‍ ഒഓരോന്നുണ്ടാക്കി വച്ചിരിക്കുന്നത് എന്തിനാണെന്ന് 2 പേരും കൂടി ഇരുന്നൊന്ന് ആലോചിക്ക് അപ്പം മനസ്സിലാവും. പിന്നെ കാലം മാറിയതനുസ്സരിച്ച് ഈ ആചാരവും ഇല്ലാതായി കോണ്ടിരിക്കുകയാണ്, താമസ്സമില്ലാതെ ഇതൊക്കെ അങ്ങു നിന്നോളും. അതു വരെ ഒന്നു ക്ഷമി,

ആ കൊച്ചിന് ഏറ്റവും ഇഷ്ട്മുള്ള കൂടുകാരിയുടെ കൂടെ‍ 3-4 ദിവസ്സം താമസ്സിക്കാന്‍ സാധിക്കുന്നത് തന്നെ ഈ ആചാരത്തിന്റെ ഒരു ഗുണമല്ലെ...;()

ബഷീർ said...

കാലം മാറിയതനുസ്സരിച്ച് ഈ ദുരാചാരവും ഇല്ലാതായി കോണ്ടിരിക്കുകയാണ് !

Jayasree Lakshmy Kumar said...

‘ആര്‍ത്തവകാലത്ത് ലൈംഗിക ബന്ധം അസാധ്യമായതിനാല്‍ മറ്റൊരു വിവാഹം സാധുവാണെന്നു കന്തപുരം മുസ്ല്യാരും പറഞ്ഞിട്ടുണ്ടത്രെ. ഇതെന്താ റിസര്‍വ്ഡ് കോച്ചോ ?രണ്ട് ഭാര്യമാര്‍ക്കും ഒരേ സമയത്താണ് പിരീഡ് തുടങ്ങുന്നതെങ്കില്‍ (അങ്ങനെയും വരാമല്ലോ) മൂന്നാമതും .പിന്നെ നാലാമതും...‘

ഹ ഹ. അതെനിക്കിഷ്ടമായി

ഓ.. പറയാൻ വിട്ടു. ഞാനറിയും ശശികലയെ. വളരേ അടുത്തറിയും

india2net said...

Did you hear about www.india2net.com ?

It is the Next Generation Search Engine with

Google/Yahoo/Altavista/MSN/Rediff results on one page.

I know you'll like it!
Experience the Next Generation Searching with www.india2net.com

മുസാഫിര്‍ said...

വേദനയും മറ്റു ബുദ്ധിമുട്ടുകളും ഉള്ള സമയത്ത് കുറച്ച് വിശ്രമം ആയിക്കോട്ടെ എന്ന് കരുതിയാവും പുരാതന കാലത്ത് ഇത് തുടങ്ങി വച്ചത്.മിക്സിയും മോട്ടോറും നെല്ല് കുത്ത് യന്ത്രവും ഗ്യാസ് അടുപ്പും ഇല്ലാതിരുന്ന കാലത്ത് അത് ആ‍വശ്യവുമായിരുന്നിരിക്കാം.ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ശരീരോഷ്മാവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് കൊണ്ട് അവരുടെ സാമീപ്യം ദേവചൈതന്യത്തിനു ഹാ‍നികരമാകും എന്നും അതു കൊണ്ടാണ് ആ‍ സമയത്ത് സ്ത്രീകള്‍ അമ്പലത്തില്‍ പോകുന്നതിനെ വിലക്കിയിരിക്കുന്നതെന്നും ഡോ.അരവിന്ദാക്ഷന്റെ ‘ഹിന്ദുക്കള്‍ അറിയേണ്ടവ’എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു.

Unknown said...

വെറുതെ വിട് പെങ്ങളെ ഈ അചാരങ്ങളൊക്കെ നിലനിലക്കട്ടേ

Vadakkoot said...

"ശരീരോഷ്മാവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് കൊണ്ട് അവരുടെ സാമീപ്യം ദേവചൈതന്യത്തിനു ഹാ‍നികരമാകും"

അവിടെ കൊളുത്തി വച്ചിരിക്കുന്ന വിളക്കുകളേക്കാള്‍ കൂടുതല്‍ ഊഷ്മാവ് വരുമോ?

വിശ്രമത്തിന് സ്വന്തം വീടല്ലേ ഏറ്റവും നല്ലത്?
സ്വന്തം വീട്ടില്‍ നില്ക്കാന്‍ പാടില്ല എന്ന് പറയുന്നതിന്റെ സാംഗത്യം "കാര്‍ന്നോന്മാര്‍" ആരും പറഞ്ഞില്ല...

Anonymous said...

വടക്കൂടന്‍ | Vadakkoodan said..
വിശ്രമത്തിന് സ്വന്തം വീടല്ലേ ഏറ്റവും നല്ലത്?
സ്വന്തം വീട്ടില്‍ നില്ക്കാന്‍ പാടില്ല എന്ന് പറയുന്നതിന്റെ സാംഗത്യം "കാര്‍ന്നോന്മാര്‍" ആരും പറഞ്ഞില്ല...
------------------------------------
എല്ലവരും സ്വന്തം വീട്ടില്‍ തന്നെയാണ് അണ്ണാ കഴിയുന്നത്. അല്ലതെന്താ ആര്‍ത്തവക്കാരെല്ലാം വടക്കോട്ടും തെക്കോട്ടും വീടന്വേഷിച്ചു നടക്കുവണോ. ഇതു ചുമ്മാ പിള്ളേര്‍ കൂട്ടു കൂടി ഇരിക്കന്‍ ഒരു മാര്‍ഗ്ഗമാക്കുന്നു എന്നു മാത്രം.

anna mariya said...

പ്രിയരെ നന്ദി
ആര്‍ എന്തൊക്കെ പറഞ്ഞാലും തികചും ശാരീരികമാ‍യ ഒരവസ്ഥയെ മുന്നിര്‍ത്തി സ്ത്രീയെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒരാചാരം തന്നെയാണിത്.പണ്ട്,അമ്മൂമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്, ആദ്യമായി പ്രായം തികഞ്ഞ പെണ്‍കുട്ടിയെ പരസ്യമായി കുളത്തില്‍ കൊണ്ടുപൊയി കുളിപ്പിക്കുകയും അന്നെ ദിവസം ന്നാട്ടുകാരെയൊക്കെ വിളിചു വിരുന്നു നല്‍കുകയുംചെയ്യുമായിരുന്ന് വെന്നു
ഇപ്പോള്‍ അങ്ങനെ ഉണ്ടോ ? ചിലപ്പൊള്‍ ചില പ്രദേശങ്ങളിലൊക്കെ ഉണ്ടാകാം. എന്തിന്റെ പേരിലായാലും അനാചാരങ്ങളെ വിശ്വാസത്തിണ്ടെ പെരില്‍ യുക്തിസഹമാക്കുന്ന പ്രവണതയെ ആണ് ഞാന്‍ വിമര്‍ശിക്കാന്‍ ശ്രമിചതു.